Quantcast

ഫ്ലെക്‌സിബിൾ ടൈമിങ് ഉദ്ദേശിച്ച ഫലം കണ്ടില്ല; കുവൈത്തിൽ വൻ ഗതാഗത കുരുക്ക്

MediaOne Logo

Web Desk

  • Updated:

    2023-03-29 10:48:36.0

Published:

29 March 2023 10:37 AM GMT

Huge traffic jam in Kuwait
X

കുവൈത്തിൽ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റമദാൻ മാസം സർക്കാർ നടപ്പിലാക്കിയ ഫ്ലെക്‌സിബിൾ ടൈമിങ് ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് വിലയിരുത്തൽ. വർഷങ്ങളായി അനുഭവിക്കുന്ന ഗതാഗത കുരിക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായിരുന്നു സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജീവനക്കാർക്ക് ഫ്ലെക്‌സിബിൾ ടൈമിങ് നടപ്പാക്കിയത്.

എന്നാൽ റമദാൻ തുടങ്ങിയതിന് ശേഷം രാജ്യത്തെ മിക്ക റോഡുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ നിരത്തിൽ നിരങ്ങി നീങ്ങുന്ന അവസ്ഥയാണ്. ജോലി സമയങ്ങൾ വ്യത്യസ്ത ടൈംസ്ലോട്ടുകളിൽ നൽകിയെങ്കിലും മിക്കവാറും ജീവനക്കാർ ഒരേ ഷിഫ്റ്റുകൾ സ്വീകരിക്കുന്നതും ഷിഫ്റ്റ് സമയങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ലാത്തതുമാണ് ഗതാഗത കുരുക്ക് വർദ്ധിക്കുവാൻ കാരണം.

അതോടപ്പം സ്‌കൂളുകൾ ഇതേ സമയത്ത് തന്നെ ആരംഭിക്കുന്നതും റോഡുകളിൽ ചിലത് അറ്റകുറ്റപ്പണികൾക്കായി അടച്ചു പൂട്ടുന്നതും തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ഗതാഗത കുരുക്കിന് പരിഹാരം കാണുവാനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തതിന്റെ ഭാഗമായിരുന്നു ഫ്ലെക്‌സിബിൾ ടൈമിങ് നടപ്പിലാക്കിൽ. എന്നാൽ പുതിയ സംവിധാനം തുടക്കത്തിൽ തന്നെ പാളിയതിനാൽ ബദൽ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നാണ് സൂചന.

TAGS :

Next Story