Quantcast

വ്യാജ രേഖകൾ ചമക്കൽ: മുൻ ഉദ്യോഗസ്ഥനെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതു

MediaOne Logo

Web Desk

  • Published:

    14 July 2023 8:07 PM GMT

വ്യാജ രേഖകൾ ചമക്കൽ: മുൻ ഉദ്യോഗസ്ഥനെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതു
X

വ്യാജ രേഖകൾ ചമച്ചുവെന്ന സംശയത്തെത്തുടർന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥനെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.

കൈക്കൂലി, വ്യാജ രേഖ ചമക്കൽ, അധികാര ദുർവിനിയോഗം, സാമ്പത്തിക വഞ്ചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ കീഴില്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമായി തുടർന്നു വരികയാണ്.

സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി വിവരങ്ങള്‍ നസഹയെ അറിയിക്കുന്നതിന് നിരന്തരം ബോധവത്കരണവും നടത്തി വരുന്നുണ്ട്. തുടർ നടപടികൾക്കായി ഇദ്ദേഹത്തെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്ന് നസഹ അറിയിച്ചു.

TAGS :

Next Story