Quantcast

ജി.സി.സി ഉച്ചകോടി: കുവൈത്തിലെ പ്രധാന റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം

രാവിലെ 10:30 മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിക്കുക

MediaOne Logo

Web Desk

  • Published:

    30 Nov 2024 11:45 AM GMT

ജി.സി.സി ഉച്ചകോടി: കുവൈത്തിലെ പ്രധാന റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം
X

കുവൈത്ത് സിറ്റി: 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയുടെ ഭാഗമായി പ്രധാന റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ 10:30 മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിക്കുക. ജി.സി.സി ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

പ്രധാന റോഡുകളും നിയന്ത്രണങ്ങളും

കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ്: എയർപോർട്ട് റൗണ്ട് എബൗട്ടിനടുത്ത് നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള ഭാഗം അടച്ചിരിക്കും. വാഹനങ്ങൾ അൽ-ഗസാലി റോഡിലേക്കും റോഡ് 6.5 ലേക്കും തിരിച്ചുവിടും. എയർപോർട്ടിൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള ഭാഗവും അടച്ചിരിക്കും. വാഹനങ്ങൾ ജഹ്റയിലേക്ക് ആറാം റിംഗ് റോഡിലേക്ക് തിരിച്ചുവിടും.

ആറാമത്തെ റിംഗ് റോഡ്: ജഹ്റയിൽ നിന്ന് മസിലയിലേക്കും, മസിലിൽ നിന്ന് ജഹ്റയിലേക്കുമുള്ള ഭാഗങ്ങൾ അടച്ചിരിക്കും. വാഹനങ്ങൾ കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡിലേക്ക് തിരിച്ചുവിടും.

കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ്: അഹമ്മദിയിൽ നിന്ന് വരുന്ന ഭാഗം ആറാം റിംഗ് റോഡിലേക്ക് മസിലയിലേക്കും, അഞ്ചാമത്തെ റിംഗ് റോഡിലേക്കും തിരിച്ചുവിടും. അഞ്ചാമത്തെ റിംഗ് റോഡിന് ശേഷം റോഡ് അടയ്ക്കും. കുവൈത്ത് സിറ്റിയിൽ നിന്ന് അഹമ്മദിയിലേക്കുള്ള ഭാഗം അഞ്ചാമത്തെ റിംഗ് റോഡിലേക്കും വാഹനങ്ങൾ ജഹ്റയിലേക്കും സാൽമിയയിലേക്കും തിരിച്ചുവിടും.

സബ്ഹാൻ റോഡ് ഇരുവശത്തേക്കും പൂർണ്ണമായും അടച്ചിരിക്കും.

ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.

TAGS :

Next Story