നിയമമേഖലയിൽ കുവൈത്തി പൗരന് ഗ്ലോബൽ ഇന്റർനാഷണൽ അവാർഡ്
കുവൈത്തി പൗരന് നിയമമേഖലയിൽ ഗ്ലോബൽ ഇന്റർനാഷണൽ അവാർഡ്. ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് 2023 ലെ മികച്ച അറബ് നിയമജ്ഞനുള്ള അവാര്‍ഡ് കുവൈത്തി പൗരനായ ഫവാസ് മുഹമ്മദ് അൽ അവാദി നേടിയത്.
അവാർഡ് ലഭിച്ചതിൽ അൽ-അവധി സന്തോഷം പ്രകടിപ്പിച്ചു.അമേരിക്കയിലെ വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നാണ് അൽ അവാദി നിയമ ഡോക്ടറേറ്റ് നേടിയത്.
നിയമം,പെട്രോകെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ്, കമ്മ്യൂണിക്കേഷൻസ്, ഓട്ടോമൊബൈൽസ്, ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലുള്ളവര്‍ക്കാണ് ഗ്ലോബൽ അവാർഡുകൾ സമ്മാനിക്കുന്നത്.
Next Story
Adjust Story Font
16