കുവൈത്തിൽ ഗൂഗ്ൾ ക്ലൗഡ് കംപ്യൂട്ടിംഗ് സർവീസസ് കമ്പനി പ്രാദേശിക ഓഫീസ് ആരംഭിച്ചു
മേഖലയിലെ കമ്പ്യൂട്ടർ ഹബ് ആയി മാറുന്നതോടെ ഐ.ടി വിദഗ്ധർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും
കുവൈത്തിൽ ഗൂഗ്ൾ ക്ലൗഡ് കംപ്യൂട്ടിംഗ് സർവീസസ് കമ്പനി പ്രാദേശിക ഓഫീസ് ആരംഭിച്ചു. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രൊമോഷൻ അതോറിറ്റി, അനുമതി നൽകിയതിന് പിന്നാലെയാണ് ഗൂഗ്ൾ ക്ലൗഡ് കുവൈത്ത് വിപണിയിൽ പ്രവേശിക്കുന്നത്. മേഖലയിലെ കമ്പ്യൂട്ടർ ഹബ് ആയി മാറുന്നതോടെ ഐ.ടി മേഖലയിലെ വിദഗ്ധരായവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി എന്നിവയുമായി സഹകരിച്ചാണ് ഗൂഗ്ൾ ക്ലൗഡ് കുവൈത്തിൽ പ്രവർത്തനമാരംഭിക്കുന്നത്.
മാനേജ്‌മെൻറ് ടൂളുകൾ, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ക്ലൗഡ് സേവനങ്ങളാണ് ഗൂഗ്ൾ നൽകുന്നത്. ഗൂഗ്ൾ ക്ലൗഡിന്റെ വരവ് കുവൈത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് കാരണമാകുമെന്നും കുവൈത്ത് ഗവൺമെൻറിന്റെ വിഷൻ-2035 ന് പൂർണ പിന്തുണ നൽകുമെന്നും ഗൂഗ്ൾ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തോമസ് കുര്യൻ പറഞ്ഞു. രാജ്യത്ത് സമ്പന്നമായ ടെക് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനും കുവൈത്തികൾക്ക് കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ഗൂഗ്‌ളിന്റെ വരവോടെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് ഗവൺമെൻറ് ഗൂഗ്‌ളുമായി കൈകോർക്കുന്നതോടെ രാജ്യത്തെ വിവരവിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരിക്കും. അതോടൊപ്പം ഗവൺമെൻറ് സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ ത്വരിതപ്പെടുത്തുവാനും ഗവൺമെൻറ് ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
Google Cloud Computing Services Company has opened a local office in Kuwait
Adjust Story Font
16