ഗൂഗിൾ ക്ലൗഡ് രണ്ട് മാസത്തിനകം കുവൈത്തിൽ ഓഫീസ് തുറക്കും
രാജ്യത്ത് ഓഫീസ് തുറക്കുന്നതിനുള്ള നടപടിക്രമങ്ങളും വാണിജ്യപരമായ അനുമതികളും നേടി.
കുവൈത്ത് സിറ്റി : കുവൈത്തിൽ വൻതോതിലുള്ള വികസനത്തിന് ഗൂഗിൾ ക്ലൗഡ് ഒരുങ്ങുന്നു. രാജ്യത്ത് ഓഫീസ് തുറക്കുന്നതിനുള്ള നടപടിക്രമങ്ങളും വാണിജ്യപരമായ അനുമതികളും നേടി. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2013 ലെ വിദേശ നിക്ഷേപ പ്രോത്സാഹന നിയമത്തിന്റെ (നിയമം നമ്പർ 116)യും അതിന്റെ നടപടി ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രാദേശിക ഇടനിലക്കാരെ ഒഴിവാക്കി ഗൂഗിൾ ക്ലൗഡ് നേരിട്ട് കുവൈത്ത് ഗവൺമെന്റുമായി പ്രവർത്തനം നടത്തും. ഗവൺമെന്റുമായി ബന്ധപ്പെട്ട്
മൾട്ടി-ബില്യൺ ഡോളറിന്റെ മൂല്യമുള്ള ഡിജിറ്റൽ, സാങ്കേതിക പരിവർത്തന കരാറുകൾ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള ടീമിനെ കമ്പനി നിയമിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ ഏജൻസികളിലും ഈ പരിവർത്തനം നടപ്പിലാക്കുന്നതിനാണ് കരാറുകൾ ലക്ഷ്യമിടുന്നത്.
Next Story
Adjust Story Font
16