Quantcast

ആയിരങ്ങളുടെ സൗഹൃദ സംഗമമായി ഗ്രീൻ ഫോർട്ട് മെഗാ ഇഫ്താർ

അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    28 March 2025 11:11 AM

ആയിരങ്ങളുടെ സൗഹൃദ സംഗമമായി ഗ്രീൻ ഫോർട്ട് മെഗാ ഇഫ്താർ
X

കുവൈത്ത് സിറ്റി: കുവൈത്തിലെ മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയായ ഗ്രീൻ ഫോർട്ട് മെഗാ ഇഫ്താർ സംഘടിപ്പിച്ചു. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ഫാസ് മുഹമ്മദലി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രീൻ ഫോർട്ടിന്റെ പത്ത് വർഷത്തെ പ്രവർത്തന ചരിത്രവും ലക്ഷ്യങ്ങളും ശറഫുദ്ധീൻ കണ്ണേത്ത് വിശദീകരിച്ചു. കുവൈത്തിലെ മലയാളി സമൂഹത്തിനിടയിൽ സൗഹൃദവും സഹായവും പ്രോത്സാഹിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഖാലിദ് ഹാജി എൻ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ, സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുസ്തഫ ദാരിമി (കെഐസി), അഷ്‌റഫ് ഏകരൂർ (കെകെഐസി), കൃഷ്ണൻ കടലുണ്ടി (ഓഐസിസി), ഇബ്രാഹിം കുന്നിൽ (കെകെഎംഎ), എ പി സലാം (കെകെഎംഎ), Dr. ഹമീദ് (കെഎൻഎം), ശരീഫ് പി ടി (കെഐജി), സത്താർ കുന്നിൽ (ഐഎംസിസി), ഹസ്സൻ ബല്ല (കെഇഎ), സലിം (ഐഎസ്‌ജെ), ശറഫുദ്ധീൻ പൊന്നാനി (മലപ്പുറം ജില്ലാ അസോസിയേഷൻ), മാർട്ടിൻ (മലപ്പുറം അസോസിയേഷൻ), അനൂപ് സോമൻ (കോട്ടയം അസോസിയേഷൻ), ഷാഫി കൊല്ലം, അഫ്സൽ ഖാൻ (മലബാർ ഗോൾഡ് & ഡയമണ്ട്സ്), അനിൽ പി അലക്സ് (പത്രപ്രവർത്തകർ), മുനീർ അഹമ്മദ് (വിബ്ജിയോർ ടിവി) എന്നിവർ ആശംസകൾ നേർന്നു. റഫീഖ് ഒളവറ നന്ദി രേഖപ്പെടുത്തി.

TAGS :

Next Story