Quantcast

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

MediaOne Logo

Web Desk

  • Published:

    12 Jun 2023 4:05 AM GMT

Guidelines for this years Hajj
X

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കികുവൈത്ത് ആരോഗ്യ മന്ത്രാലയം. ഹജ്ജിന് പോകുന്നതിന് 10 ദിവസം മുമ്പെങ്കിലും കൊവിഡ്-19, മെനിഞ്ചൈറ്റിസ്, ബാക്ടീരിയ ന്യുമോണിയ, സീസണൽ ഇൻഫ്ലുവൻസ എന്നിവയ്‌ക്കെതിരെ തീർഥാടകർ വാക്‌സിനേഷൻ എടുക്കണം.

തീർഥാടകർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം. എന്നാല്‍ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവര്‍ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ കൂടെ കരുതണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . രോഗലക്ഷണങ്ങൾ കാണിക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടുന്നത് ഒഴിവാക്കണം.

നിർജ്ജലീകരണം ഒഴിവാക്കാൻ വലിയ അളവിൽ വെള്ളം, ദ്രാവകങ്ങൾ, ജ്യൂസുകൾ എന്നിവ കുടിക്കാനും പഴങ്ങളും പച്ചക്കറികളും പോലുള്ള ഭക്ഷണങ്ങൾ കഴിക്കാനും മന്ത്രാലയം തീർഥാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തീർത്ഥാടകർ തങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി അധികാരികൾ നൽകുന്ന മുൻകരുതൽ നടപടികളും നിർദ്ദേശങ്ങളും പാലിക്കാനും കുവൈത്ത് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു .

TAGS :

Next Story