ഫ്ലെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് ആരോഗ്യമന്ത്രി
ഫ്ലെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ-അവദി. ഇത് സംബന്ധമായി മന്ത്രലായം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അൽ-അവദി അറിയിച്ചു.
പാര്‍ലിമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ചയോടെ ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങള്‍ നിലവിലുള്ളത്.
ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും, നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിനും ഒരു പരിധി വരെ പരിഹാരമാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Next Story
Adjust Story Font
16