Quantcast

കുവൈത്തിൽ ഓൺലൈൻ വ്യാപാര രംഗത്ത് വൻ വർദ്ധനവ്

പ്രതിദിനം ആറു ലക്ഷം വരെ പർച്ചേസുകൾ

MediaOne Logo

Web Desk

  • Published:

    6 Nov 2022 6:11 AM GMT

കുവൈത്തിൽ ഓൺലൈൻ വ്യാപാര രംഗത്ത് വൻ വർദ്ധനവ്
X

കുവൈത്തിൽ ഓൺലൈൻ പർച്ചേസുകൾക്ക് പ്രിയമേറുന്നു. രാജ്യത്തെ മൂന്നിലൊന്ന് വിൽപ്പനയും നടക്കുന്നത് ഓൺലൈൻ ഷോപ്പിങ്ങിലൂടെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിനം ആറു ലക്ഷം വരെ ഓൺലൈൻ പർച്ചേസുകളാണ് നടക്കുന്നത്.

സ്വദേശികളുടേയും വിദേശികളുടേയും ശരാശരി ചിലവ് ഏകദേശം 38.7 ദശലക്ഷം ദിനാർ ആയാണ് ഉയർന്നത്. മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വെബ്സൈറ്റുകളിലൂടെയും ഓൺലൈൻ ആപ്പിലൂടെയുമുള്ള വിൽപ്പനകളിൽ ക്രമുനുഗതമായ വളർച്ചയാണ് ഉണ്ടാകുന്നത്.

2022 ലെ ആദ്യ 9 മാസങ്ങളിൽ ഓൺലൈൻ ഇടപാടുകൾക്കായി ഉപഭോക്താക്കൾ 10.56 ബില്യൺ ദിനാർ ചെലവഴിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആദ്യം മുതൽ സെപ്റ്റംബർ വരെ ബാങ്ക് കാർഡുകൾ വഴി ഏകദേശം 605 ദശലക്ഷം ദിനാറിന്റെ വിൽപ്പനയാണ് നടന്നത്.

രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഓൺലൈൻ ഇടപാടുകളാണ് ഇഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രാജ്യത്തെ മിക്ക വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ വ്യാപാരത്തിന് മികച്ച പ്രോത്സാഹനമാണ് നൽകുന്നത്.

TAGS :

Next Story