Quantcast

കുവൈത്തിലെത്തുന്ന വിദേശ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്

വിസാ ചട്ടങ്ങൾ ആഭ്യന്തര മന്ത്രാലയം ഉദാരമാക്കിയതോടെയാണ് സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    8 July 2024 2:52 PM GMT

കുവൈത്തിലെത്തുന്ന വിദേശ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്
X

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശ സന്ദർശകരുടെ എണ്ണം വർധിക്കുന്നു. വിസിറ്റിംഗ് വിസാ ചട്ടങ്ങൾ ഗവൺമെന്റ് ഉദാരമാക്കിയതോടെയാണ് രാജ്യത്ത് സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്.കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8,700 സന്ദർശക വിസകളാണ് അനുവദിച്ചത്. ആഭ്യന്തര മന്ത്രാലയം വിസാ നിയമത്തിലെ ചട്ടങ്ങൾക്ക് മാറ്റംവരുത്തിയോടെ നൂറുക്കണക്കിന് അപേക്ഷകളാണ് ദിനംപ്രതി ലഭിക്കുന്നത്.

ബിസിനസ് വിസിറ്റ് വിസകളും, ഫാമിലി വിസിറ്റ് വിസകളും, ടൂറിസ്റ്റ് വിസിറ്റ് വിസകളുമാണ് രാജ്യത്ത് അനുവദിക്കുന്നതെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മസീദ് അൽ മുതൈരി പറഞ്ഞു. വിസ അപേക്ഷകർ രാജ്യത്തെ വ്യവസ്ഥകൾ പാലിക്കണം. നിലവിൽ 15 മുതൽ 30 മിനിറ്റിനുള്ളിൽ സന്ദർശക വിസ അനുവദിക്കുന്നുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന മിക്ക സന്ദർശകരും വിസാ കാലയളവിൽ തന്നെ തിരികെ പോകുന്നതായി അദ്ദേഹം പറഞ്ഞു.

സന്ദർശകർ വിസ കാലാവധി പാലിക്കാത്തപ്പോൾ ഗവൺമെന്റ് ഏകീകൃത ആപ്പായ സഹേൽ വഴി സ്‌പോൺസർമാർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. തുടർന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷവും സന്ദർശകർ കുവൈത്തിൽ തുടരുകയാണെങ്കിൽ റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് സ്‌പോൺസറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമ ലംഘിക്കുന്നവർക്കെതിരെ ആജീവനാന്ത വിലക്കും, ഫൈൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. അമേരിക്ക,ബ്രിട്ടീഷ്, തുർക്കി,ജോർദാൻ, ഈജിപ്ത്,ഇന്ത്യ,സിറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ സന്ദർശകരും

TAGS :

Next Story