Quantcast

അനധികൃത താമസക്കാര്‍ കൂടുന്നു; സുരക്ഷാപരിശോധന കര്‍ശനമാക്കി കുവൈത്ത്

1,50,000 ത്തിലേറെ അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്.

MediaOne Logo

Web Desk

  • Published:

    10 Oct 2022 5:01 PM GMT

അനധികൃത താമസക്കാര്‍ കൂടുന്നു; സുരക്ഷാപരിശോധന കര്‍ശനമാക്കി കുവൈത്ത്
X

താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുവാന്‍ പരിശോധന കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 1,50,000 ത്തിലേറെ അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്.

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ അനധികൃത താമസത്തിന് പിടിയിലായ 6,112 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കി. നിയമലഘനം നടത്തുന്ന താമസക്കാരെ പിടികൂടി പിഴ ഈടാക്കിയ ശേഷമായിരിക്കും നാടുകടത്തുക. ഇത്തരക്കാരുടെ വിമാന ടിക്കറ്റ് ചിലവ് സ്‍പോണ്‍സര്‍മാര്‍ വഹിക്കേണ്ടി വരുമെന്നും തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

താമസനിയമലംഘകർക്കെതിരെ പൊലീസ് പരിശോധന ശക്തമാക്കിയതോടെ നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയാണ്. ഒന്നര ലക്ഷത്തോളം അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്. വ്യാപക പരിശോധനയിലൂടെ ഇവരെയെലാം പിടികൂടി നാടുകടത്താൻ തന്നെയാണ് അധികൃതരുടെ തീരുമാനം. സുരക്ഷാ പരിശോധനയില്‍ പോലിസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ അഭ്യർത്ഥിച്ച അധികൃതര്‍ അനധികൃത താമസക്കാരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story