Quantcast

തൊഴിലാളികൾക്ക് ഇഫ്താർ വിരുന്ന് നൽകി ഐ.എം.സി.സി കുവൈത്ത്

നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    19 March 2025 3:53 PM

IMCC Kuwait hosts Iftar party for workers
X

കുവൈത്ത് സിറ്റി: കുവൈത്തിലെ കബദിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഐ.എം.സി.സി കുവൈത്ത് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി രക്ഷാധികാരിയും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സത്താർ കുന്നിൽ പരിപാടി ഉദ്ഘാടനം ചെയ്തു. റമദാന്റെ സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഇത്തരം പരിപാടിയുടെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ മുനവ്വർ മുഹമ്മദ് റമദാൻ സന്ദേശം നൽകി.'നോമ്പ് ദേഷ്യം നിയന്ത്രിക്കാനും, മനസ്സും ശരീരവും ശുദ്ധീകരിക്കാനും നല്ല അവസരമാണ്. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണം' - അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ മുനീർ കുണിയ, ശ്രീനിവാസൻ, സലിം പൊന്നാനി, കബീർ തളങ്കര, സിദ്ദിഖ് ശർഖി, അസീസ് തളങ്കര, സുരേന്ദ്രൻ മൂങ്ങോത്ത്, പ്രശാന്ത് നാരായണൻ, പുഷ്പരാജൻ, അബ്ദു കടവത്, ഹാരിസ് മുട്ടുംതല, ഹസ്സൻ ബല്ല, ഫായിസ് ബേക്കൽ, റഹീം ആരിക്കാടി, സത്താർ കൊളവയൽ, അൻസാർ ഓർച്ച, കുതുബ്, നവാസ് പള്ളിക്കൽ, സിറാജ് പാലക്കി എന്നിവർ പങ്കെടുത്തു. എ.ആർ അബൂബക്കർ സ്വാഗതവും മുനീർ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

TAGS :

Next Story