പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിൽ അനധികൃത വോട്ട് വാങ്ങിയ പ്രതികൾക്ക് രണ്ട് വർഷത്തെ കഠിന തടവ്
കുവൈത്ത് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിൽ അനധികൃത വോട്ട് വാങ്ങിയ കേസില്‍ പ്രതികളെ രണ്ട് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
പൊതു തിരഞ്ഞെടുപ്പില്‍ അഞ്ചാം മണ്ഡലത്തില്‍ നിന്നും മത്സരിച്ച സ്ഥാനാര്‍ഥിയേയും സംഘത്തെയും വോട്ട് വാങ്ങിയ കേസില്‍ പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
വോട്ടിന് പകരം പണവും ഉപഹാരങ്ങളും നൽകുന്നത് അഞ്ച് വർഷം വരെ തടവും 5000 ദിനാര്‍ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
Next Story
Adjust Story Font
16