Quantcast

നിയമം ലംഘനം: കുവൈത്തിൽ കഴിഞ്ഞാഴ്ച്ച പിഴ ലഭിച്ചത് 25,850 പേർക്ക്

64 വാഹനങ്ങളും 34 സൈക്കിളുകളും കണ്ടുകെട്ടി

MediaOne Logo

Web Desk

  • Published:

    14 May 2024 10:19 AM GMT

In Kuwait, 25,850 people were fined for various violations
X

കുവൈത്ത് സിറ്റി: വിവിധ നിയമം ലംഘനങ്ങൾ ചെയ്തതിന് കുവൈത്തിൽ കഴിഞ്ഞാഴ്ച്ച പിഴ ലഭിച്ചത് 25,850 പേർക്ക്. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നൽകിയ സ്ഥിതിവിവരക്കണക്കുകളുടെ പകർപ്പുമായി അൽ അൻബ ദിനപത്രമാണ് പിഴ വിവരം റിപ്പോർട്ട് ചെയ്തത്.

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 34 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് 25 പേരെ കസ്റ്റഡിയിലെടുത്തു. ടിന്റ് ചെയ്ത വിൻഡോകൾ, സുരക്ഷാ ചട്ടങ്ങൾ പാലിക്കാതിരിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് 64 വാഹനങ്ങളും 34 സൈക്കിളുകളും കണ്ടുകെട്ടി. കൂടാതെ, വിശ്വാസവഞ്ചനയടക്കമുള്ള കേസുകളിലായി 46 വാഹനങ്ങളും കണ്ടുകെട്ടി. വിധിപ്രകാരമുള്ള ജയിൽ ശിക്ഷ അനുഭവിക്കാത്തതിന് ഒമ്പത് പേരെയും ഒളിവിൽ പോയതിന് മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിനും വാഹനമോടിച്ചതിനും മൂന്ന് പേരെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന് റഫർ ചെയ്തു.

കഴിഞ്ഞയാഴ്ച 238 വലിയ അപകടങ്ങൾ നടന്നതായും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ഇത് ഗുരുതരമായ പരിക്കുകൾക്കും മരണങ്ങൾക്കും ഇടയാക്കി, 1,357 ചെറിയ അപകടങ്ങളുമുണ്ടായി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് (ജിടിഡി) ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ട്രാഫിക് നിലവാരം പുലർത്താനുള്ള ശ്രമം തുടരുന്നതായും അൽഅൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

TAGS :

Next Story