കുവൈത്തിൽ ചാരിറ്റി അസോസിയേഷനുകൾ സാമ്പത്തിക സഹായങ്ങൾ ബാങ്കുകൾ വഴിയാക്കണം
സാമ്പത്തിക നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇടപാടുകളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നിയന്ത്രണം
കുവൈത്ത് സിറ്റി: ചാരിറ്റി അസോസിയേഷനുകൾക്കും, ഫൗണ്ടേഷനുകൾക്കും പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. സാമ്പത്തിക സഹായങ്ങൾ ബാങ്കുകൾ വഴി മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ അജ്മി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രാദേശിക ബാങ്കുകളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇടപാടുകളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചാരിറ്റബിൾ അസോസിയേഷനുകളുടെയും ഫൗണ്ടേഷനുകളുടെയും പ്രവർത്തനങ്ങൾക്കായി ഓട്ടോമേഷൻ സിസ്റ്റം നടപ്പിലാക്കും.
Next Story
Adjust Story Font
16