Quantcast

കുവൈത്തിൽ പൗരന്മാർക്ക് സഹ്ൽ ആപ്പ് വഴിയും വാട്‌സ്ആപ്പ് വഴിയും പരാതികൾ സമർപ്പിക്കാം

സഹ്ൽ ആപ്പിലെ 'കമ്മ്യൂണിക്കേഷൻ സർവീസ്' ഫീച്ചർ ഉപയോഗിച്ചും 99322080 എന്ന വാട്‌സ്ആപ്പ് നമ്പർ വഴിയും പരാതി നൽകാം

MediaOne Logo

Web Desk

  • Published:

    11 Nov 2024 2:18 AM GMT

കുവൈത്തിൽ പൗരന്മാർക്ക് സഹ്ൽ ആപ്പ് വഴിയും വാട്‌സ്ആപ്പ് വഴിയും പരാതികൾ സമർപ്പിക്കാം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സഹ്ൽ ആപ്പ് വഴിയും വാട്‌സ്ആപ്പ് വഴിയും നൽകാം. ഉപപ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. അദ്ദഹത്തിന്റെ കീഴിൽ വരുന്ന മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും കുവൈത്ത് പൗരന്മാർക്ക് ഏകീകൃത ഗവൺമെന്റ് ആപ്പായ സഹ്‌ലിലൂടെയും വാട്‌സ്ആപ്പിലൂടെയും അറിയിക്കാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സഹ്ൽ അപ്പിലെ 'കമ്മ്യൂണിക്കേഷൻ സർവീസ്' ഫീച്ചർ ഉപയോഗിച്ചും 99322080 എന്ന വാട്‌സ്ആപ്പ് നമ്പർ ഉപയോഗിച്ചും ഈ സേവനം ഉപയോഗിക്കാനാവും. പ്രതികരണങ്ങൾ സ്വീകരിക്കാനും പരാതികളും നിർദേശങ്ങളും എത്രയും പെട്ടെന്ന് പിന്തുടരാനും പരിഹാരം കാണാനും പ്രതികരിക്കാനുമുള്ള മന്താലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

ഉചിതമായ നിയമത്തിന്റെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിൽ മികച്ച സേവനങ്ങൾ ഉറപ്പാക്കനും പൗരന്മാരുമായുള്ള ഇടപാടുകൾ മെച്ചപ്പെടുത്താനുമുള്ള പൊതുജനതാൽപര്യം നടപ്പിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story