Quantcast

കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു

പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    22 May 2024 5:28 AM GMT

In Kuwait, teaching licenses are mandatory for private school teachers
X

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച പുതിയ വ്യവസ്ഥകളിലാണിതുള്ളത്. സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് തൊഴിൽ അംഗീകാരം നൽകുന്നതിനുള്ള സുപ്രധാനമായ നയമാറ്റമാണിത്.

പ്രൈവറ്റ് എജ്യുക്കേഷന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഈ പുതിയ ലൈസൻസിംഗ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അവ നൽകുന്നതിന് ഒരു പ്രത്യേക കേന്ദ്രമോ സ്ഥാപനമോ നിശ്ചയിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വൃത്തങ്ങൾ അറിയിച്ചതായി അൽ ജരീദ റിപ്പോർട്ട് ചെയ്തു. പകരം അധ്യാപകർക്ക് അതത് രാജ്യങ്ങളിലെ സർവകലാശാലകളിലെ അംഗീകൃത അക്കാദമിക് സെന്ററുകളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മൂന്ന് വർഷത്തെ സമയം അനുവദിച്ചു. അധ്യാപകർ പ്രത്യേക പരിശീലന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്ന പ്രൈവറ്റ് എജ്യുക്കേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്ലാസ്‌റൂമിലെ അധ്യാപകരുടെ പ്രകടനം സജീവമായി നിരീക്ഷിക്കും. വിദൂര വിദ്യാഭ്യാസ പരിപാടികളും നിരീക്ഷിക്കും.

TAGS :

Next Story