കുവൈത്തിൽ അരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരുത്തി
ആശുപത്രികളിലെയും സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലെയും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലെ പ്രവർത്തന സമയമാണ് മാറ്റിയത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ജീവനക്കാരുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളിലെയും സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലെയും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലെ പ്രവർത്തന സമയമാണ് മാറ്റിയത്.
പുരുഷ ജീവനക്കാർക്ക് രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയും സ്ത്രീ ജീവനക്കാർക്ക് രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 1:45 വരെയുമാണ് ജോലി സമയം. ജോലിയിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ജീവനക്കാർക്ക് 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും.
ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. മെഡിക്കൽ, ടെക്‌നിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാർ ഷെഡ്യൂൾ ചെയ്ത ഔദ്യോഗിക ജോലി സമയം പാലിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16