കുവൈത്തില്‍ വാഹന സംബന്ധമായ സേവനങ്ങൾ ജനുവരി മുതൽ ഡിജിറ്റലാകുന്നു
കുവൈത്തില്‍ വാഹന സംബന്ധമായ സേവനങ്ങൾ ജനുവരി മുതൽ ഡിജിറ്റലാകും. വാഹന രേഖകൾ പുതുക്കലും, ഉടമസ്ഥാവകാശ കൈമാറ്റവുമാണ് ഓണ്‍ലൈന്‍ വഴിയാക്കുന്നത്.
ജനുവരി രണ്ടു മുതൽ വാഹന പുതുക്കൽ സേവനവും, ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും ഡിജിറ്റലാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
‘സഹൽ’ ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ നടപ്പിലാക്കുക. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്‍റെ നിർദ്ദേശ പ്രകാരമാണ് സേവനം നടപ്പിലാക്കുന്നത്.
ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഇത് സംബന്ധമായി ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റിന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് നിര്‍ദ്ദേശം നല്‍കി.
Next Story
Adjust Story Font
16