6 മാസത്തിനിടെ 83,000 കേസുകൾ; കുവൈത്തിൽ അടിയന്തര ചികിത്സാ കേസുകളിൽ വർധന
ജനുവരി മുതൽ ജൂൺ വരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികത്സ നൽകിയവരുടെ കണക്കുകളാണ് മന്ത്രാലയം പുറത്ത് വിട്ടത്
കുവൈത്ത് സിറ്റി: കുവൈത്തിൽ അടിയന്തര ചികിത്സാ കേസുകളിൽ വർധനവ്. 6 മാസത്തിനിടയിൽ 83,000 എമർജൻസി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്മെൻറ് ഔദ്യോഗിക വക്താവ് ഒസാമ അൽ-മാദൻ അറിയിച്ചു. ജനുവരി മുതൽ ജൂൺ വരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികത്സ നൽകിയവരുടെ കണക്കുകളാണ് മന്ത്രാലയം പുറത്ത് വിട്ടത്. അടിയന്തിര കേസുകളുടെ എണ്ണം വർഷം തോറും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അൽ-മാദൻ പറഞ്ഞു.
ശൈത്യകാലത്തിനായുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. ക്യാമ്പ് സൈറ്റുകളിൽ നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ പ്രഥമശുശ്രൂഷാ പോയിന്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. രാജ്യത്തെ ക്യാമ്പിംഗ് ഏരിയകളിൽ അടിയന്തര മെഡിക്കൽ സേവനം ഉറപ്പാക്കാൻ ആംബുലൻസുകളും മറ്റ് സംവിധാനങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16