ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്ത് ഇന്ത്യൻ എംബസി
എംബസി ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട പ്രവാസി പ്രതിനിധികളും ചടങ്ങിൽ നേരിട്ട് പങ്കെടുത്തു.
ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. 'ഇന്ത്യയുടെ ഭരണഘടനാ നിർമാണം' എന്ന വിഷയത്തിൽ എംബസ്സി ലൈബ്രറിയിൽ ആരംഭിച്ച ഫോട്ടോ പ്രദർശനം അംബാസഡർ സിബി ജോർജും പത്നി ജോയ്‌സ് സിബിയും ചേർന്ന്ഉദ്‌ഘാടനം ചെയ്തു .
ശതകോടി അവസരങ്ങളുടെ നാടായ ഇന്ത്യയിൽ ഓരോ ചെറിയ കാര്യത്തിലും ഭരണഘടനയുടെ മഹത്വവും സ്വാധീനവും ദർശിക്കാൻ സാധിക്കുമെന്നു ആമുഖപ്രഭാഷണത്തിൽ അംബാസഡർ സിബി ജോർജ് പറഞ്ഞു . ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ടാണ് പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്. സദസ്സ് അത് ഏറ്റു ചൊല്ലി.
മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാതസാക്ഷികൾക്ക് ആദരം അർപ്പിക്കുന്ന വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. എംബസി ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട പ്രവാസി പ്രതിനിധികളും ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. ഫേസ്ബുക് ലൈവ് വഴി ആയിരങ്ങൾ ചടങ്ങ് തത്സമയം വീക്ഷിച്ചു. ഭരണഘടനാ നിർമാണവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു. എംബസി ലൈബ്രറിയിൽ ഒരുക്കിയ ഫോട്ടോപ്രദർശനം അംബാസഡറും പത്നിയും ചേർന്ന് ഉദ്‌ഘാടനം ചെയ്തു .
Adjust Story Font
16