Quantcast

കുവൈത്തില്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസുകളുടെ എണ്ണം വര്‍ധിപ്പിക്കും, എല്ലാ ആഴ്ചയിലും ഓരോന്ന് വീതം നടത്താനാണ് തീരുമാനം

എല്ലാ മാസവും മൂന്നാം തീയതി ഷെഡ്യൂള്‍ പുറത്തുവിടും

MediaOne Logo

Web Desk

  • Published:

    22 March 2022 8:55 AM GMT

കുവൈത്തില്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസുകളുടെ എണ്ണം വര്‍ധിപ്പിക്കും,  എല്ലാ ആഴ്ചയിലും ഓരോന്ന് വീതം നടത്താനാണ് തീരുമാനം
X

കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവിലെ പ്രതിമാസ ഓപ്പണ്‍ ഹൗസിനു പകരം എല്ലാ ആഴ്ചയിലും ഓരോന്ന് വീതം നടത്താനാണ് തീരുമാനം. എംബസിക്കു പുറമെ ഔട്ട് സോഴ്‌സ് സെന്ററുകളും ഓപ്പണ്‍ ഹൗസിനു വേദിയാകും.

എംബസിയുടെ പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാസഡര്‍ സിബി ജോര്‍ജ് എല്ലാ ആഴ്ചയും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലെ ഓപ്പണ്‍ ഹൗസ് തിയ്യതികള്‍ ഷെഡ്യൂള്‍ ചെയ്തതായി എംബസി അറിയിച്ചു.

മാര്‍ച്ച് 30ന് വൈകിട്ട് നാലുമുതല്‍ അഞ്ചു വരെ കുവൈത്ത് സിറ്റിയിലെ ബി.എല്‍.എസ് ഔട്ട്‌സോഴ്‌സിങ് സെന്ററിലാണ് പ്രഥമ പ്രതിവാര ഓപ്പണ്‍ ഹൗസ് നടക്കുന്നത്. ഏപ്രില്‍ ആറിന് രാവിലെ 11 മുതല്‍ 12 വരെ അബ്ബാസിയ ഔട്ട്‌സോഴ്‌സ് സെന്ററിലും ഏപ്രില്‍ 13ന് രാവിലെ 11 മുതല്‍ 12 വരെ ഫഹാഹീല്‍ സെന്ററിലും ഏപ്രില്‍ 20ന് വൈകിട്ട് നാലുമുതല്‍ അഞ്ചുവരെ എംബസി ഓഡിറ്റോറിയത്തിലും ഏപ്രില്‍ 27ന് രാവിലെ 11 മുതല്‍ 12 വരെ കുവൈത്ത് സിറ്റി ബി.എല്‍.എസ് സെന്ററിലും അംബാസഡര്‍ പൊതുസമൂഹവുമായി സംവദിക്കും.

കുവൈത്തിലെ എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്നും സമൂഹ മാധ്യമത്തില്‍ പരിപാടിയുടെ സംപ്രേഷണം ഉണ്ടാകില്ലെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാ മാസവും മൂന്നാം തീയതി ഷെഡ്യൂള്‍ പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story