കുവൈത്തിലെ പ്രാദേശിക തൊഴിൽ വിപണയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ
ഈ വർഷം രണ്ടാം പാദത്തിൽ മാത്രമായി 18,464 പുതിയ തൊഴിലാളികളാണ് കുവൈത്ത് ലേബർ മാർക്കറ്റിലേക്കെത്തിയത്
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണിയിൽ ഇന്ത്യക്കാർ ഒന്നാമത്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 537000 ഉയർന്നു. ഈ വർഷം രണ്ടാം പാദത്തിൽ മാത്രമായി 18,464 പുതിയ തൊഴിലാളികളാണ് കുവൈത്ത് ലേബർ മാർക്കറ്റിലേക്ക് എത്തിയത്.
എന്നാൽ ഈജിപ്ഷ്യൻ തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. നിലവിൽ 4. 74 ലക്ഷവുമായി ഈജിപ്ഷ്യൻ തൊഴിലാളികളാണ് വിദേശി തൊഴിൽ സമൂഹത്തിൽ രണ്ടാമത്. 451,595 തൊഴിലാളികളുമായി പ്രാദേശിക തൊഴിൽ വിപണിയിൽ കുവൈത്ത് പൗരന്മാർ മുന്നാം സ്ഥാനത്താണ്.
ബംഗ്ലാദേശി,നേപ്പാളീസ്,പാകിസ്ഥാൻ,ഫിലിപ്പൈൻസ്,സിറിയ,ജോർദാൻ തൊഴിലാളികൾ എന്നിവരാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബംഗ്ലാദേശി, പാകിസ്ഥാൻ തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി.
Adjust Story Font
16