തദ്ദേശീയ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ട് ആഭ്യന്തര മന്ത്രി കമ്മീഷന്‍ ചെയ്തു
നാവിക രംഗത്ത് പുതുചരിത്രമെഴുതിയിരിക്കുകയാണ് കുവൈത്ത് കോസ്റ്റ് ഗാർഡ്. കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് കമ്മീഷന്‍ ചെയ്തു.
ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിച്ചാണ് നിര്‍മ്മാണം.
മേഖലയിലെ കടല്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ,കള്ളക്കടത്ത് എന്നിവ തടയാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടെയാണ് ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടെ കടലില്‍ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായും ഇന്റര്‍സെപ്റ്റര്‍ ബോട്ട് ഉപയോഗിക്കുവാന്‍ സാധിക്കും.
Next Story
Adjust Story Font
16