ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്തുവാന്‍ നിര്‍ദ്ദേശം
കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും മുൻ വർഷങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കി അധികൃതര്‍.
ഇതിനായി രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കും. യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസൻസുകൾ നേടിയതിനെ തുടര്‍ന്നാണ് ഓഡിറ്റിങ് ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവിധ പ്രൊഫഷനല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരത്തെ ലൈസന്‍സ് നല്‍കുന്നതിന് ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തരം ഇളവുകള്‍ പുനപരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 8 ലക്ഷം ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Adjust Story Font
16