ഫലസ്തീനിലെ ഇസ്രായേൽ കൂട്ടക്കൊലകളും അധിനിവേശ ലംഘനങ്ങളും ഉടനടി അവസാനിപ്പിക്കണം: കുവൈത്ത് വിദേശകാര്യ മന്ത്രി
ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും ശാശ്വതമായ സമാധാനത്തിലേക്ക് എത്തിച്ചേരുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ കൂട്ടക്കൊലകളും അധിനിവേശ ലംഘനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാകൗൺസിൽ അംഗീകാരം നൽകിയതിനെ അബ്ദുല്ല അൽ യഹ്യ സ്വാഗതം ചെയ്തു.
ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും ശാശ്വതമായ സമാധാനത്തിലേക്ക് എത്തിച്ചേരുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഇറാനിൽ നടന്ന 19-ാമത് ഏഷ്യാ സഹകരണ ഡയലോഗ് മിനിസ്റ്റീരിയൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനവും സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ താൽപര്യവും അദ്ദേഹം വ്യക്തമാക്കി.
Next Story
Adjust Story Font
16