Quantcast

കുവൈത്തിൽ ശൈഖ് മുഹമ്മദ് സബാഹ് സാലിം അസ്സ്വബാഹ് പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്

2003 മുതൽ 2011 വരെ കുവൈത്തിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ഇദ്ദേഹം പത്തു വർഷത്തോളം അമേരിക്കയിലെ കുവൈത്ത് അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-07-19 18:32:32.0

Published:

19 July 2022 4:51 PM GMT

കുവൈത്തിൽ ശൈഖ് മുഹമ്മദ് സബാഹ് സാലിം അസ്സ്വബാഹ് പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്
X

കുവൈത്ത് സിറ്റി: മുൻ വിദേശകാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിർന്ന അംഗവുമായ ശൈഖ് മുഹമ്മദ് സബാഹ് സാലിം അസ്സ്വബാഹ് കുവൈത്ത് പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇദ്ദേഹത്തെ നിയോഗിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് ഉടനുണ്ടാകുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽഖബസ് പത്രം റിപ്പോർട്ട് ചെയ്തു.

മുൻ അമീർ ഷൈഖ് സബാഹ് അൽ സാലിം അസ്വബാഹിന്റെ പുത്രനാണ് ശൈഖ് മുഹമ്മദ് സബാഹ് സാലിം. 2003 മുതൽ 2011 വരെ കുവൈത്തിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ഇദ്ദേഹം പത്തു വർഷത്തോളം അമേരിക്കയിലെ കുവൈത്ത് അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് വന്നാൽ പെട്ടെന്ന് തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കും എന്നാണ് സൂചന. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയാണ് നാമനിർദേശം ചെയ്യുക.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുൻപ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കേണ്ടതുണ്ട്. പാർലമെന്റ് അംഗങ്ങൾ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് രാജിവെച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭയാണ് മൂന്നുമാസമായി രാജ്യത്തെ ഭരണകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുതിയ പാർലമെന്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാൻ കഴിഞ്ഞമാസം അമീർ ആഹ്വാനം ചെയ്തിരുന്നു.


TAGS :

Next Story