Quantcast

കുവൈത്തിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ദര്‍

ജഹ്റ ഉള്‍പ്പടെ രാജ്യത്തെ തെക്കന്‍ മേഖലയില്‍ മഴ കൂടുതലായി അനുഭവപ്പെടും

MediaOne Logo

Web Desk

  • Published:

    4 Dec 2022 6:25 PM GMT

കുവൈത്തിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ദര്‍
X

കുവൈത്ത് സിറ്റി: ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ മഴ കനക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദര്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ പെയ്യുന്ന മഴ ചൊവ്വാഴ്ചയോടെ ശക്തമാകുമെന്നാണ് പ്രവചനം. കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യം തണുപ്പ് സീസണിലേക്ക് പ്രവേശിക്കുന്നതോടെ വരും ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥ രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ബദർ അൽ അമീറ പറഞ്ഞു. ജഹ്റ ഉള്‍പ്പടെ രാജ്യത്തെ തെക്കന്‍ മേഖലയില്‍ മഴ കൂടുതലായി അനുഭവപ്പെടും. ഈ ദിവസങ്ങളിൽ രാജ്യത്ത് 22 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. രാജ്യത്ത് രൂപപ്പെട്ട സുഡാനീസ് ന്യൂന മർദത്തിന്റെ ഫലമായാണ് ശക്തമായ മഴ പെയ്യുക.

തുടർന്നുള്ള ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ബദർ അൽ അമീറ അറിയിച്ചു. രാത്രിയില്‍ താപനില പന്ത്രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും ഉച്ചസമയങ്ങളില്‍ 15 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ ആയിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 35 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ കാറ്റ് വീശും. വരും ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പിന്‍റെ പാശ്ചാത്തലത്തില്‍ വാഹനം ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവര്‍ മന്ത്രാലയത്തിന്‍റെ 112 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

TAGS :

Next Story