Quantcast

കേരള ഇസ്‌ലാമിക് ഗ്രൂപ്പ് ഗോൾഡൻ ജൂബിലി ഇസ്‍ലാമിക പ്രദർശനം ശ്രദ്ധേയമായി

ഫലസ്തീൻ-ഇസ്രായേൽ ചരിത്രം, ഖുർആൻ-ഹദീസ് സന്ദേശങ്ങൾ, ചരിത്ര സംഭവങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യയും മുസ്‍ലിം ലോകവും തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ സ്റ്റാളുകളിൽ അവതരിപ്പിക്കപ്പെട്ടു

MediaOne Logo

Web Desk

  • Published:

    26 Oct 2023 7:00 PM GMT

The Islamic exhibition held as part of the Kerala Islamic Group Kuwait Golden Jubilee was remarkable
X

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടന്ന ഇസ്‍ലാമിക പ്രദർശനം ശ്രദ്ധേയമായി. 75 ഓളം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മസ്ജിദ് അൽ കബീർ റോയൽ ടെൻ്റിലാണ് പ്രദർശനം ഒരുക്കിയത്. ജംഇയ്യത്തുൽ ഇസ്‌ലാഹ് ഓർഗനൈസേഷൻ തലവൻ അബ്‌ദുൽ മുഹ്സിൻ അല്ലഹവ്, ഖാലിദ് അബ്ദുല്ലാഹ് അൽ സബ, ഖുതൈബ അൽ സുവൈദ് എന്നിവർ ചേർന്ന് പ്രദർശനം ഉദഘാടനം ചെയ്‌തു.

ഫലസ്തീൻ-ഇസ്രായേൽ ചരിത്രം, ഖുർആൻ-ഹദീസ് സന്ദേശങ്ങൾ, ചരിത്ര സംഭവങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യയും മുസ്‍ലിം ലോകവും, ആനുകാലിക സംഭവങ്ങളുടെ ഇസ്‍ലാമിക പരിപ്രേക്ഷ്യം തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ സ്റ്റാളുകളിൽ അവതരിപ്പിക്കപ്പെട്ടു. സ്‌റ്റാളുകളിൽ സന്ദർശകർക്ക് വിശദീകരണങ്ങൾ നൽകാൻ പ്രത്യേകം വളണ്ടിയർമാർ ഉണ്ടായിരുന്നു.

യൂസുഫ് ഈസ അൽ സുഅയ്ബ്, അമ്മാർ അൽ കന്തരി, മുഹമ്മദലി, ഇബ്രാഹിം അൽ ഫൈലക്കാവി, മുഹമ്മദ് ജമാൽ തുടങ്ങിയവരും കുവൈത്തിലെ വിവിധ സംഘടനകളുടെ നേതാക്കലും എക്‌സിബിഷൻ സന്ദർശിച്ചു. ഇത് മൂന്നാം തവണയാണ് കെ.ഐ.ജി എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വിഭാഗത്തിൽ എ.കെ സമീർ, ഷിഹാം ഖാൻ, സീനിയർ വിഭാഗത്തിൽ ആസിം മുഹമ്മദ് റിഹാൻ, അയന പർവീൻ നാസർ, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് യാസീൻ നിസാർ, ഹനിയ ഖാൻ, ഇഖ്‌റ ഇർഫാൻ മദ്‌റസ വിഭാഗത്തിൽ എ.എം.ഐ ഫർവാനിയ, എ.എം.ഐ അബ്ബാസിയ, എ.എം.ഐ ഫഹാഹീൽ, ഏരിയ വിഭാഗത്തിൽ ഫഹാഹീൽ, കുവൈത്ത് സിറ്റി, സാൽമിയ, റിഗ്ഗഇ എന്നിവരാണ് വിജയികളായത്. പി.ടി ശരീഫ്, സക്കീർ ഹുസൈൻ തുവ്വൂർ, ഫിറോസ് ഹമീദ്, പി.ടി ഷാഫി, അൻവർ സഈദ്, അബ്‌ദു റസാഖ് നദ്‌വി, മുഹമ്മദ് നൈസാം, ബഷീർ മുഹ്‌യുദ്ധീൻ, യജ് സൈഫുദ്ധീൻ സൂഫി എന്നിവർ ഉദ്‌ഘാടന സെഷനിൽ പങ്കെടുത്തു.

Summary: The Islamic exhibition held as part of the Kerala Islamic Group Kuwait Golden Jubilee

TAGS :

Next Story