Quantcast

കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് മെഗാ ഇഫ്താർ സമ്മേളനം നാളെ

MediaOne Logo

Web Desk

  • Published:

    30 March 2023 4:28 PM IST

Kerala Islamic Group Kuwait mega iftar gathering
X

കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് സംഘടിപ്പിക്കുന്ന മെഗാ ഇഫ്താർ സമ്മേളനം നാളെ നടക്കും. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഇഫ്താർ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്വി മുഖ്യ പ്രഭാഷണം നടത്തും.

വൈകിട്ട് 4.30ന് തുടങ്ങുന്ന ഇഫ്താർ സമ്മേളനം തറാവീഹ് നമസ്‌കാരത്തോടെ അവസാനിക്കും. പി.ടി ശരീഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഡോ. അലിഫ് ഷുക്കൂറിന്റെ ഖുർആൻ ക്ലാസോടെ ആരംഭിക്കും.

കുവൈത്ത് പാർലമെന്റ് അംഗം ഉസാമ ഈസ അൽ ഷഹീൻ ഉദ്ഘാടനം നിർവഹിക്കും. ഇഫ്താർ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story