Quantcast

ഈദ് അവധിക്കാലത്ത് അഞ്ചര ലക്ഷത്തോളം പേർ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് ഡിജിസിഎ

ബലി പെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്തിൽ ഇത്തവണ തുടർച്ചയായ ഒമ്പത് ദിനങ്ങൾ അവധിയാണ്.

MediaOne Logo

Web Desk

  • Published:

    1 July 2022 4:21 PM GMT

ഈദ് അവധിക്കാലത്ത് അഞ്ചര ലക്ഷത്തോളം പേർ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് ഡിജിസിഎ
X

ഈദ് അൽ അദ്ഹ അവധിക്കാലത്ത് അഞ്ചര ലക്ഷത്തോളം പേർ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് ഡിജിസിഎ. ജൂലൈ 7 മുതൽ പതിനേഴ് വരെയുള്ള അവധി നാളുകളിൽ 3,484 വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തതായും വ്യോമയാന വകുപ്പ് അറിയിച്ചു.

ബലി പെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്തിൽ ഇത്തവണ തുടർച്ചയായ ഒമ്പത് ദിനങ്ങൾ അവധിയാണ്. ദീർഘ അവധി പ്രയോജനപ്പെടുത്തി പ്രവാസികൾ പലരും സ്വന്തം നാടുകളിലേക്ക് പോകുന്നതും കുവൈത്ത് പൗരന്മാരുടെ വേനൽക്കാല യാത്രകൾ ആരംഭിച്ചതും ആണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണം. പത്ത് ദിവസത്തിനിടെ 5,42,161 യാത്രക്കാരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുക. ജൂലൈ 7 മുതൽ 17 വരെയുള്ള അവധി ദിവസങ്ങളിൽ 1,747 വിമാനങ്ങളിലായി 2,57,006 യാത്രക്കാർ കുവൈത്തിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്നതായി ഡിജിസിഎ ഡയറക്ടർ എൻജിനീയർ യൂസഫ് അൽ ഫൗസാൻ പറഞ്ഞു.

കെയ്റോ, ദുബായ്, ഇസ്താംബുൾ, ദോഹ, ജിദ്ദ എന്നിവയാണ് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനം. ഇക്കാലയളവിൽ 1,737 വിമാനങ്ങളിലായി 2,85,155 പേർ മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. വേനൽക്കാല സീസണിൽ പൊതുവെയും ഈദ് അവധിക്ക് പ്രത്യേകമായും തിരക്ക് നേരിടാനുള്ള ക്രമീകരണങ്ങൾ വിമാനത്താവളത്തിൽ പൂർത്തിയായിട്ടുണ്ട്. കുവൈത്തിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ എയർലൈനുകൾക്കും ഗ്രൗണ്ട് സർവീസുകൾക്കും വ്യോമയാനമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഏജൻസികൾക്കും നന്ദി അറിയിച്ച ഡിജിസിഎ ഡയറക്ടർ ആഭ്യന്തര മന്ത്രാലയത്തിന്റെയും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന്റെയും സഹകരണത്തെ പ്രത്യേകം എടുത്തു പറഞ്ഞു.

TAGS :

Next Story