Quantcast

കുവൈത്ത് എയർവേയ്സ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസ് നിർത്തി

ശ്രീലങ്കൻ സർവീസിന്റെ വർധിച്ച ചെലവും അതനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതാണ് സർവീസ് നിർത്താനുള്ള കാരണമായി കുവൈത്ത് എയർവെയ്‌സ് ചൂണ്ടിക്കാട്ടുന്നത്‌

MediaOne Logo

Web Desk

  • Updated:

    2022-01-19 17:59:01.0

Published:

19 Jan 2022 5:55 PM GMT

കുവൈത്ത് എയർവേയ്സ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസ് നിർത്തി
X

കുവൈത്ത് എയർവേയ്സ് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസ് നിർത്തി. കൊളോമ്പോയിലേക്ക് ആഴ്ചയിലേക്ക് ഒന്ന് വീതം നടത്തിയിരുന്ന സർവീസ് ആണ് നിർത്തലാക്കിയത്. ശ്രീലങ്കൻ സർവീസിന്റെ വർധിച്ച ചെലവും അതനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതാണ് സർവീസ് നിർത്താനുള്ള കാരണമായി കുവൈത്ത് എയർവെയ്‌സ് പറയുന്നത്.

പ്രദേശിക ഓഫീസ് കുവൈത്ത് എയർവേയ്സിന് നൽകാനുള്ള കുടിശ്ശിക ഡോളറിൽ നൽകണമെന്ന ആവശ്യം നിരസിക്കപ്പെട്ടതും സർവീസ് നിർത്തുക എന്ന തീരുമാനത്തിലേക്കെത്താൻ കാരണമായതായാണ് സൂചന. ഉള്ള വിമാനങ്ങൾ ലാഭകരമായ മറ്റു റൂട്ടുകളിലേക്ക് മാറ്റാനാണ് കുവൈത്ത് എയർവെയ്‌സ് കോർപറേഷന്റെ നീക്കം. തീരുമാനം ദീർഘകാലത്തേക്കാണെന്നാണ് റിപ്പോർട്ട്.

കുവൈത്തിൽ നിന്നുള്ള മറ്റൊരു വിമാനക്കമ്പനിയും ശ്രീലങ്കൻ സർവീസ് നിർത്താൻ ആലോചിക്കുന്നതായി അൽ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേയ്സ് നിലവിൽ ശ്രീലങ്കയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

TAGS :

Next Story