Quantcast

അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുൻനിരയിൽ

മസ്തിഷ്‌കമരണം സംഭവിച്ച രോഗികളിൽ നിന്നുള്ള അവയവദാനത്തിൽ കുവൈത്ത് ഉയർന്നു നിൽക്കുന്നു

MediaOne Logo

Web Desk

  • Published:

    23 Jun 2024 2:32 PM GMT

അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുൻനിരയിൽ
X

കുവൈത്ത് സിറ്റി: അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുൻനിരയിൽ. ഗൾഫ് രാജ്യങ്ങൾക്കിടയിൽ അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുന്നിലാണെന്ന് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി പ്രസിഡണ്ട് ഡോ.തുർക്കി അൽ ഒതൈബി പറഞ്ഞു. ഹൃദയം മാറ്റിവയ്ക്കൽ പദ്ധതിയും കരൾ മാറ്റിവയ്ക്കൽ പദ്ധതിയുടെ പുനഃസജ്ജീകരണവും അവയവമാറ്റത്തിൽ കുവൈത്തിന്റെ കഴിവുകൾ വിപുലീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മസ്തിഷ്‌കമരണം സംഭവിച്ച രോഗികളിൽ നിന്നുള്ള അവയവദാനത്തിൽ കുവൈത്ത് ഉയർന്നു നിൽക്കുന്നു. 50 ശതമാനം വൃക്കരോഗ കേസുകൾക്കും കാരണം പ്രമേഹമാണ്. 30 ശതമാനം പ്രമേഹരോഗികൾക്കും വൃക്കരോഗം വരാനുള്ള സാധ്യതയുണ്ട്. ഇത് ആഗോള ജനസംഖ്യയുടെ 10 ശതമാനം പേരെ ബാധിക്കുന്നതായും ഡോ.അൽ ഒതൈബി അഭിപ്രായപ്പെട്ടു.

TAGS :

Next Story