Quantcast

കുവൈത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കി അധികൃതർ

കഴിഞ്ഞ ദിവസം മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നടന്ന പരിശോധയിൽ ഹോട്ടലുകളടക്കം പത്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

MediaOne Logo

Web Desk

  • Published:

    29 Aug 2024 2:51 PM GMT

കുവൈത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കി അധികൃതർ
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കി അധികൃതർ. കഴിഞ്ഞ ദിവസം മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നടന്ന പരിശോധയിൽ ഹോട്ടലുകളടക്കം പത്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

റെയ്ഡ് നടത്തി ലഭിച്ച ഭക്ഷണ സാമ്പിളുകൾ തുടർ പരിശോധനകൾക്കായി ലാബുകളിലേക്കയച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ന്യൂട്രീഷൻ പരിശോധനാ കാമ്പയിൻ നടത്തിവരികയാണ്. പൊതുജനങ്ങൾക്ക് പരാതികൾ 1897770 എന്ന ഹോട്ട്ലൈൻ വഴി അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story