പള്ളികൾക്കകത്ത് നോമ്പുതുറ ഒരുക്കരുതെന്ന് കുവൈത്ത് ഔകാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം
പള്ളിയുടെ വാതിൽക്കൽ ടേക്ക് എവേ ഇഫ്താർ പൊതികൾ വിതരണം ചെയ്യാവുന്നതാണ്
റമദാനിൽ പള്ളിക്കകത്ത് ഇഫ്താർ സംഗമങ്ങൾക്ക് അനുമതി നൽകരുതെന്ന് കുവൈത്ത് ഔകാഫ് മന്ത്രാലയം ഇമാമുമാർക്ക് പ്രത്യേക സർക്കുലറിലൂടെ നിർദേശം നൽകി. പള്ളിക്കകത്ത് വെച്ച് ഇഫ്താർ നടത്താനോ പള്ളി മുറ്റത്ത് ടെന്റ് കെട്ടാനോ പാടില്ല.അതെ സമയം പള്ളിയുടെ വാതിൽക്കൽ വെച്ച് ടേക്ക് എവേ ഇഫ്താർ പൊതികൾ വിതരണം ചെയ്യാമെന്നും സർക്കുലറിൽ പറയുന്നു.
പള്ളിക്കു പുറത്തുള്ള ടെന്റുകളിലേക്ക് വൈദുതി കണക്ഷൻ ലൂപ്പ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന പള്ളി ജീവനക്കാർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും ഔകാഫ് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇപ്പോഴും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുൻ കരുതൽ ഭാഗമായാണ് ഔകാഫ് മന്ത്രായത്തിന്റെ നടപടിയെന്നാണ് സൂചന.
രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ റമദാനിലെ ആരാധനകള്‍ക്കു പള്ളികളിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല എന്ന് ഔകാഫ് മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു . തറാവീഹ് , ഖിയാമുല്ലൈൽ നമസ്‍കാരങ്ങൾ, പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ആരംഭിക്കാനും മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16