Quantcast

ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്കേർപ്പെടുത്തി കുവൈത്ത്

കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഏതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വഴിമാത്രമേ ഓഫീസുകൾ പേയ്‌മെന്റുകൾ സ്വീകരിക്കാവൂ എന്നാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    2022-08-14 16:30:42.0

Published:

14 Aug 2022 4:29 PM GMT

ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്കേർപ്പെടുത്തി കുവൈത്ത്
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക ത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്ക്. കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഏതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വഴിമാത്രമേ ഓഫീസുകൾ പേയ്‌മെന്റുകൾ സ്വീകരിക്കാവൂ എന്നാണ് നിർദേശം. വാണിജ്യ വ്യവസായമന്ത്രി, സാമൂഹ്യസാങ്കേതിക കാര്യ മന്ത്രി ഫഹദ് അൽ ശരീആനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മാൻ പവർ അതോറിറ്റിയുടെയും വാണിജ്യവ്യവസായമന്ത്രാലയത്തിന്റെയും ലൈസൻസോടു കൂടി രാജ്യത്തു പ്രവർത്തിക്കുന്ന എല്ലാ ലേബർ ഓഫീസുകളും മാൻപവർ റിക്രൂട്‌മെന്റ് സ്ഥാപനങ്ങളും, അവരുടെ ശാഖകളും, ഏതെങ്കിലും കരാറോ ഇടപാടോ നടത്തുമ്പോൾ ഫീസ് നേരിട്ട് പണം ആയി ഈടാക്കരുത് എന്നാണ് ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നത്. പകരം സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ അംഗീകാരമുള്ള എതെങ്കിലും നോൺ-ക്യാഷ് പേയ്മെന്റ് സംവിധാനം മുഖേന ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പേയ്മെന്റ് ഡെബിറ്റ് ചെയ്യണം.

വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം ലംഘിച്ചുകൊണ്ടു പണമിടപാട് നടത്തുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭാവിയിൽ കൂടുതൽ മേഖലകളിൽ ക്യാഷ്‌ലെസ് പേയ്മെന്റ് നിർബന്ധമാക്കാൻ വാണിജ്യമന്ത്രാലയത്തിനു പദ്ധതിയുള്ളതായാണ് റിപ്പോർട്ടുകൾ.

TAGS :

Next Story