Quantcast

ബയോമെട്രിക് സമയപരിധി നാളെ; രണ്ടര ലക്ഷം പ്രവാസികൾക്ക് ബുധനാഴ്ച മുതൽ ഗവൺമെന്റ് - ബാങ്കിംഗ് ഇടപാടുകളിൽ തടസ്സം

പ്രവാസികൾക്കുള്ള സമയപരിധി നീട്ടില്ലെന്ന് അധികൃതർ

MediaOne Logo

Web Desk

  • Updated:

    2024-12-30 05:50:15.0

Published:

30 Dec 2024 5:18 AM GMT

Biometric deadline tomorrow; Two and a half lakh expatriates face disruption in government-banking transactions from Wednesday
X

കുവൈത്തിൽ പ്രവാസികൾക്കുള്ള ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് സമയപരിധി ചൊവ്വാഴ്ച അവസാനിക്കുകയാണ്. ഏകദേശം 250,000 പ്രവാസികൾ, 90,000 ബിദൂനികൾ, 16,000 പൗരന്മാർ എന്നിവർ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പാലിക്കാത്ത വ്യക്തികൾ ബുധനാഴ്ച മുതൽ എല്ലാ ഗവൺമെന്റ്, ബാങ്കിംഗ് ഇടപാടുകളിലും ബ്ലോക്ക് നേരിടേണ്ടിവരും. അറബ് ടൈംസ് ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ച വരെയായി ഡിപ്പാർട്ട്മെന്റ് 9,60,000 പൗരന്മാരുടെ വിരലടയാളം പ്രോസസ്സ് ചെയ്തതായും 16,000 പേർ വിരലടയാളം നൽകാനുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ അവൈഹാൻ വെളിപ്പെടുത്തിയതായി അൽറായി റിപ്പോർട്ട് ചെയ്തു. അതുപോലെ, 2.74 ദശലക്ഷം പ്രവാസികൾ വിരലടയാളം പൂർത്തിയാക്കിയെന്നും 2,44,000 പേർ ഇപ്പോഴും ബാക്കിയുണ്ടെന്നും അറിയിച്ചു. പ്രവാസികൾക്കുള്ള സമയപരിധി ചൊവ്വാഴ്ചയ്ക്ക് ശേഷം നീട്ടില്ലെന്ന് അൽഅവൈഹാൻ മുന്നറിയിപ്പ് നൽകി.

58,000 ബിദൂനികൾ നടപടി പൂർത്തിയാക്കിയെന്നും 89,817 പേർ പാലിച്ചിട്ടില്ലെന്നും പറഞ്ഞു. കിടപ്പിലായ 12,000 രോഗികളിൽനിന്നും പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തികളിൽനിന്നും വകുപ്പ് വിജയകരമായി വിരലടയാളം ശേഖരിച്ചതായി അൽഅവൈഹാൻ വ്യക്തമാക്കി. അവസാന നിമിഷം വരെ അപേക്ഷകരെ സ്വീകരിക്കാൻ വിരലടയാളത്തിനായുള്ള വകുപ്പുകൾ തുറന്നിരിക്കുമെന്നും നടപടി പാലിക്കാത്തതിന് പിഴ ചുമത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രക്രിയ പൂർത്തിയാക്കാത്തവർ ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ നിയുക്ത ബയോമെട്രിക് കേന്ദ്രം സന്ദർശിക്കണമെന്നും പറഞ്ഞു.

TAGS :

Next Story