Quantcast

63-ാമത് ദേശീയദിനാഘോഷത്തിന്‍റെ പൊലിമയില്‍ കുവൈത്ത്

ദേശീയദിനത്തില്‍ വിവിധ ലോകനേതാക്കള്‍ കുവൈത്തിനെ അഭിനന്ദിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-25 18:20:07.0

Published:

25 Feb 2024 6:13 PM GMT

Kuwait, Kuwaitnationalday
X

കുവൈത്ത് സിറ്റി: 63-ാമത് ദേശീയദിനം ആഘോഷിച്ച് കുവൈത്ത്. ആഘോഷദിനത്തിൽ തെരുവുകൾ നിറഞ്ഞ ജനകൂട്ടം മാതൃരാജ്യത്തിന്റെ കൊടിയടയാളങ്ങൾ വീശി സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ആഹ്ളാദം പങ്കിട്ടു. രാജ്യത്തുടനുളം വിപുലമായ ആഘോഷങ്ങളായിരുന്നു നടന്നത്.

വാരാന്ത്യത്തോട് ചേർന്നു ദേശീയ-വിമോചന ദിനാഘോഷങ്ങളും ഒത്തുവന്നതോടെ നീണ്ട അവധി ലഭിച്ച ആവേശത്തിലാണ് സ്വദേശികളും വിദേശികളും. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറി. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും നാഷണൽ ഗാർഡും സംയുക്തമായി കുവൈത്ത് ടവർ പരിസരത്ത് ഒരുക്കിയ പ്രദർശനം കാണാന്‍ നൂറുകണക്കിനു പേരാണ് എത്തിയത്.

കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി. എന്നാല്‍, കാലാവസ്ഥe പ്രതികൂലമായതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച എയര്‍ ഷോ നാളത്തേക്കു മാറ്റിയത് ആളുകളില്‍ നിരാശ പടര്‍ത്തി. രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലും സ്വദേശി വീടുകളിലും വാഹനങ്ങളിലും ദേശീയപതാക പാറിപ്പറന്നു. വിവിധ മാളുകളും ഷോപ്പിങ് സെന്ററുകളും ദേശീയദിനത്തിന്റെ ഭാഗമായി.

ദേശീയപതാകയുമായി കൊച്ചുകുട്ടികളും മുതിര്‍ന്നവരും റോഡുകളും തെരുവുകളും കയ്യടക്കി. പരസ്പരം കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും ഏവരും സന്തോഷം പങ്കിട്ടു. പ്രവാസി സമൂഹവും ആഘോഷത്തിന്റെ ഭാഗമായി. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് രാജ്യത്ത് അരങ്ങേറുന്നത്. നേരത്തെ കുവൈത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച് 912 തടവുകാർക്ക് അമീരി കാരുണ്യത്തിന്‍റെ ഭാഗമായി മാപ്പ് നൽകിയിരുന്നു.

അതിനിടെ ദേശീയദിനത്തില്‍ വിവിധ ലോകനേതാക്കള്‍ കുവൈത്തിനെ അഭിനന്ദിച്ചു. ജി സി സി രാജ്യങ്ങളായ സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നിവയ്ക്കു പുറമെ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളും അമീർ ഷെയ്ഖ് മിഷ്അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് പ്രത്യക അനുമോദന സന്ദേശങ്ങൾ അയച്ചു.

Summary: Kuwait celebrates 63rd National Day

TAGS :

Next Story