Quantcast

കുവൈത്ത് സിവിൽ ഐഡി കാര്‍ഡ് ഹോം ഡെലിവറി; പുതിയ ടെൻഡർ ക്ഷണിക്കുന്നു

നേരത്തെയുള്ള കമ്പനിയുമായുള്ള കരാർ കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    12 Feb 2023 6:23 PM GMT

കുവൈത്ത് സിവിൽ ഐഡി കാര്‍ഡ് ഹോം ഡെലിവറി; പുതിയ ടെൻഡർ ക്ഷണിക്കുന്നു
X

കുവൈത്ത് സിറ്റി: കുവൈത്ത് സിവിൽ ഐഡി കാര്‍ഡ് ഹോം ഡെലിവറി സര്‍വീസിനായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുതിയ ടെൻഡർ ക്ഷണിക്കുന്നു. ഫെബ്രുവരി 23 ആണ് ടെൻഡർ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.

വിതരണത്തിന് തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുന്ന സംവിധാനമാണ് വീണ്ടും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി വിവിധ സ്വകാര്യ കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 23 വ്യാഴാഴ്ചയാണ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി.

നേരത്തെയുള്ള കമ്പനിയുമായുള്ള പാസിയുടെ കരാർ കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ചിരുന്നു. സിവില്‍ ഐഡി വീടുകളില്‍ എത്തിച്ച് നല്‍കാന്‍ സ്വകാര്യ കമ്പനിയുമായി ഒരു വര്‍ഷത്തേക്കായിരുന്നു കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. തുടര്‍ന്ന് ഒരു വര്‍ഷവും കൂടി നീട്ടുകയായിരുന്നു. അതേസമയം, ഹോ ഡെലിവറി സേവനത്തിനുള്ള ഫീസ്‌ രണ്ട് ദിനാര്‍ തന്നെയായിരിക്കുമെന്നാണ് സൂചനകള്‍.

മാസങ്ങള്‍ കാത്തിരുന്നിട്ടും സിവില്‍ ഐഡി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹോം ഡെലിവറി സേവനം പുനഃസ്ഥാപിക്കുന്നതോടെ സിവിൽ ഐഡി കാർഡുകളുടെ വിതരണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story