Quantcast

കുവൈത്തിൽ കഴിഞ്ഞ വർഷം 85,000 ബാഗ് രക്തവും 8,000 പ്ലേറ്റ്‌ലെറ്റും ശേഖരിച്ചു

രാജ്യത്തെ രക്തദാതാക്കളിൽ 55 ശതമാനം സ്വദേശികളും 45 ശതമാനം പ്രവാസികളുമാണ്

MediaOne Logo

Web Desk

  • Published:

    25 Jun 2024 4:48 PM GMT

കുവൈത്തിൽ കഴിഞ്ഞ വർഷം 85,000 ബാഗ് രക്തവും 8,000 പ്ലേറ്റ്‌ലെറ്റും ശേഖരിച്ചു
X

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ 85,000 ബാഗ് രക്തവും 8,000 പ്ലേറ്റ്ലെറ്റും രാജ്യത്ത് ശേഖരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി. രക്തദാതാക്കളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രക്തപ്പകർച്ചയും സെല്ലുലാർ തെറാപ്പി സേവനങ്ങളും രാജ്യത്ത് ഉറപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പറഞ്ഞു.

രാജ്യത്തെ രക്തദാതാക്കളിൽ 55 ശതമാനം സ്വദേശികളും 45 ശതമാനം പ്രവാസികളുമാണ്. ഗൾഫ് മേഖലയിൽ ആഗോള അടിസ്ഥാനത്തിൽ അംഗീകാരം നേടിയ ഏക അറബ് ബ്ലഡ് ബാങ്ക്, കുവൈത്ത് ബ്ലഡ് ബാങ്കാണ്. അമേരിക്കൻ ബ്ലഡ് ബാങ്ക്‌സ് ഓർഗനൈസേഷനിൽ നിന്നും അംഗീകാരം ലഭിക്കുവാനുള്ള പ്രവർത്തനത്തിലാണ് കുവൈത്ത് ബ്ലഡ് ബാങ്കെന്ന് അൽ-അവാദി പറഞ്ഞു.

സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ എൻ.ജി.ഒകളുടെയും കൂട്ടായ പരിശ്രമത്തെ അദ്ദേഹം പ്രശംസിച്ചു. രക്ത ദാനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ദാതാക്കളെയും ചടങ്ങിൽ ആദരിച്ചു. രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനായി രക്തത്തിന്റെയും ഡെറിവേറ്റീവുകളുടെയും വിതരണം ഉറപ്പാക്കുന്നതിനാണ് ഈ വർഷത്തെ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. റീം അൽ റദ്വാൻ പറഞ്ഞു. രക്തദാനം അമൂല്യമായ ഒന്നാണെന്നും ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story