Quantcast

ഡെന്മാർക്കിൽ ഖുർആൻ പകർപ്പും തുർക്കിയ പതാകയും കത്തിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത്

ഖുർആനും മുസ്ലീം ചിഹ്നങ്ങൾക്കും എതിരെയുള്ള പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കുവൈത്ത്

MediaOne Logo

Web Desk

  • Updated:

    2023-03-27 19:30:12.0

Published:

27 March 2023 7:25 PM GMT

ഡെന്മാർക്കിൽ ഖുർആൻ പകർപ്പും തുർക്കിയ പതാകയും കത്തിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത്
X

ഡെൻമാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിൽ ഖുർആൻ പകർപ്പും തുർക്കിയ പതാകയും കത്തിച്ച സംഭവത്തെ കുവൈത്ത് അപലപിച്ചു. ഖുർആനും മുസ്ലീം ചിഹ്നങ്ങൾക്കും എതിരെയുള്ള പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കുവൈത്ത് പറഞ്ഞു.

മുസ്ലീങ്ങളുടെ പുണ്യമാസമായ വിശുദ്ധ റമദാനിൽ നടന്ന പ്രകോപനപരമായ പ്രവൃത്തി ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ രോഷത്തിന് കാരണമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖുർആനും മുസ്ലീം ചിഹ്നങ്ങൾക്കും എതിരായ ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആവശ്യപ്പെട്ടു.

ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ പ്രതിക്കൂട്ടിലാക്കണം. അഭിപ്രായ സ്വാതന്ത്ര്യം ഇസ്ലാമിനെയോ മറ്റേതെങ്കിലും മതത്തെയോ വ്രണപ്പെടുത്താൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജനങ്ങൾക്കിടയിൽ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കണണെമ്മെന്നും കുവൈത്ത്.

TAGS :

Next Story