കുവൈത്ത് സീറോ കോവിഡ് സ്റ്റാറ്റസിലേക്ക്
കുവൈത്തിൽ കോവിഡ് ചികിത്സക്കായി സ്ഥാപിച്ച മിശ്രിഫിലെ ഫീൽഡ് ആശുപത്രിയിൽ നിന്ന് അവസാന രോഗിയും രോഗമുക്തി നേടി പുറത്തിറങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ 'സീറോ കോവിഡ്' എന്ന സ്റ്റാറ്റസിലേക്ക് കുവൈത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം .
വ്യാഴാഴ്ചയാണ് മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന അവസാന കോവിഡ് രോഗിയും രോഗമുക്തി നേടി പുറത്തിറങ്ങിയത്. ആശുപത്രി അധികൃതരും ആരോഗ്യപ്രവർത്തകര് ചേർന്നു ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ഫീൽഡ് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫൗസി അൽ ഖവാരി ട്വിറ്ററിൽ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമേഖല കൈവരിച്ച ഈ നേട്ടത്തിന് ആരോഗ്യ മന്ത്രി ശൈഖ് ബാസിൽ അസ്വബാഹിനും മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു.
രോഗികൾ ഇല്ലാത്തതിനാൽ രാജ്യത്തെ പല കോവിഡ് ചികിത്സ കേന്ദ്രങ്ങളും ഇതിനോടകം പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഏറ്റവും ഒടുവിൽ പുറത്തു വിട്ട കണക്കു പ്രകാരം ആകെ 18 പേർ ആണ് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്.രോഗമുക്തി നിരക്ക് 99.33 ൽ എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ സീറോ കോവിഡ് എന്ന ലക്ഷ്യത്തിലേക്ക് എത്താനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ
Adjust Story Font
16