Quantcast

കുവൈത്തിൽ കോവിഡ് കുതിച്ചുയരുന്നു; 4809 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്

4299 പേർക്ക് രോഗം ഭേദമായി

MediaOne Logo

Web Desk

  • Updated:

    2022-01-21 17:30:05.0

Published:

21 Jan 2022 5:29 PM GMT

കുവൈത്തിൽ കോവിഡ്  കുതിച്ചുയരുന്നു; 4809 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
X

കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വലിയ വർദ്ധന രേഖപ്പെടുത്തി. 4809 പേർക്കാണ് പുതുതായി വൈറസ് ബാധിച്ചത്. ആരോഗ്യമാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സർക്കാർ വകുപ്പുകൾ പരിശോധന കർശനമാക്കി .

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4809 പുതിയ കേസുകളും, 4299 രോഗമുക്തിയും, ഒരുമരണവുമാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 14.6 ശതമാനം ആണ് രോഗസ്ഥിരീകരണ നിരക്ക് . രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 45339 ആയപ്പോൾ 333 പേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത് 48 പേർ അത്യാഹിത വിഭാഗത്തിലാണ് .

4299 പേർക്ക് രോഗം ഭേദമായി . അതിനിടെ ഇൻഡോർ ഒത്തുചേരലുകൾ തടയുന്നതിനും , വ്യാപാരകേന്ദ്രങ്ങളിൽ ആരോഗ്യമാനദണ്ഡങ്ങൾ ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷണം ശക്തമാക്കി . മാൻപവർ അതോറിറ്റിയിലെ പ്രത്യേക വനിതാ സ്‌ക്വാഡ് ആണ് ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളും കേന്ദ്രീകരിച്ചു ഫീൽഡ് പരിശോധന നടത്തുന്നത് . മാളുകളിലും വ്യാപാരസ്ഥാപങ്ങളിലും വാണിജ്യമന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് പരിശോധന.. ആരോഗ്യമാർഗനിർദേശങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കെതിരെ ഇതിനോടകം നടപടി എടുത്തതായി അധികൃതർ അറിയിച്ചു .

TAGS :

Next Story