Quantcast

കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി

MediaOne Logo

Web Desk

  • Published:

    7 Dec 2023 3:09 AM GMT

കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി
X

മുബാറക് അൽ റാഷിദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. കേസില്‍ പ്രതികളായ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്ത് പൗരനെയുമാണ്‌ വധശിക്ഷക്ക് വിധിച്ചത്.

ഈജിപ്തിലേക്ക് കടന്നുകളഞ്ഞ പ്രവാസിയെ ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടുകയായിരുന്നു. റാഷിദിയുടെ തിരോധാനത്തെ തുടര്‍ന്ന് സുരക്ഷാ സേനയുടെയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടെ രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചിലായിരുന്നു കഴിഞ്ഞ മാർച്ചിൽ കബ്ദിൽ നടത്തിയത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ സാൽമിയിലെ കണ്ടെയ്‌നറിനുള്ളിൽ അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

TAGS :

Next Story