കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു
കഴിഞ്ഞ ഒരു വർഷത്തിനിടെ അറസ്റ്റിലായത് 3,000 പേര്‍
കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 3,000 പേരെ പോലിസ് പിടികൂടിയതായും പ്രതികളില്‍ നിന്ന് 1,700 കിലോയോളം ഹാഷിഷ് പിടിച്ചെടുത്തതായും ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളില്‍ വന്‍ വര്‍ദ്ധനയാണുള്ളത് .
അറസ്റ്റ് ചെയ്ത കുറ്റവാളികളിൽ 1,500 കുവൈറ്റികളും 800 പേര്‍ ബിദൂനികളും 300 ഈജിപ്ഷ്യൻ പ്രവാസികളും 400 പേര്‍ മറ്റ് രാജ്യക്കാരുമാണ് . കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി തവണയാണ് രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയവും കസ്റ്റംസ് അധികൃതരും വിഫലമാക്കിയത്. മയക്കുമരുന്നിന്‍റെ അമിതമായ ഉപയോഗം മൂലം കഴിഞ്ഞ വര്‍ഷം മാത്രം 144 പേരുടെ ജീവന്‍ നഷ്ടമായതായി അധികൃതര്‍ അറിയിച്ചു .ഇതില്‍ ഭൂരിഭാഗവും സ്വദേശികളാണ്.
മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളില്‍ 92 ശതമാനവും പുരുഷൻമാരാണ്. വിദ്യാർഥികളിലടക്കം ലഹരി ഉപയോഗം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികളാണ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നത്. അതിനിടെ മയക്ക് മരുന്ന് കേസില്‍ ഉള്‍പ്പെട്ട 800 ലേറെ വിദേശികളെ നാട് കടത്തിയതായും അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് കേസുകളിൽ പിടിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകളാണ് കുവൈത്ത് നല്‍കുന്നത്.
Adjust Story Font
16