കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം
നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണം നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഹെവൻസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് എൻ. റഫീഖ് അധ്യക്ഷത വഹിച്ചു.
നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണം നടത്തി. ചെയർമാൻ എം. യാക്കൂബ്, മുഖ്യ രക്ഷാധികാരി എം.കെ നാസർ എന്നിവർ അസോസിയേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
രക്ഷാധികാരി ഇ.കെ. റസാഖ് ഹാജി, ഇഫ്താർ കമ്മിറ്റി കൺവീനർ പി. സിദ്ദീഖ്, എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. അലീം അസീസ് ഖിറാഅത്ത് നടത്തി. ജന.സെക്രട്ടറി ആലിക്കുഞ്ഞി സ്വാഗതവും ട്രഷറർ എൻ.ആർ. ആരിഫ് നന്ദിയും പറഞ്ഞു. എം. അബ്ദുൽ അസീസ് പരിപാടി നിയന്ത്രിച്ചു.
അംഗങ്ങളുടെ വീട്ടിൽ തയാറാക്കിയ കോഴിക്കോടൻ പലഹാരങ്ങളും റമദാനിൽ എലത്തൂർ ജുമുഅത്ത് പള്ളിയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കോഴി കഞ്ഞിയും ഈ വർഷത്തെ ഇഫ്താറിന്റെ പ്രത്യേകതയായിരുന്നു.
Next Story
Adjust Story Font
16