Quantcast

കുവൈത്ത് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസുകളുടെ എണ്ണം വർധിപ്പിക്കുന്നു

മാർച്ച് 30ന് വൈകീട്ട് നാലുമുതൽ അഞ്ചു മണി വരെ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഔട്ട്‌സോഴ്‌സിങ് സെന്ററിലാണ് പ്രഥമ പ്രതിവാര ഓപ്പൺ ഹൗസ്.

MediaOne Logo

Web Desk

  • Published:

    21 March 2022 4:28 PM GMT

കുവൈത്ത് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസുകളുടെ എണ്ണം വർധിപ്പിക്കുന്നു
X

കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിലെ പ്രതിമാസ ഓപ്പൺ ഹൗസിനു പകരം എല്ലാ ആഴ്ചയിലും ഓരോന്ന് വീതം നടത്താനാണ് തീരുമാനം. എംബസിക്കു പുറമെ ഔട്ട് സോഴ്‌സ് സെന്ററുകളും ഓപ്പൺ ഹൗസിനു വേദിയാകും. എംബസിയുടെ പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാസഡർ സിബി ജോർജ് എല്ലാ ആഴ്ചയും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്താൻ തീരുമാനിച്ചത്. മാർച്ച് ഏപ്രിൽ മാസങ്ങളിലെ ഓപ്പൺ ഹൌസ് തിയ്യതികൾ ഷെഡ്യൂൾ ചെയ്തതായി എംബസി അറിയിച്ചു.

മാർച്ച് 30ന് വൈകീട്ട് നാലുമുതൽ അഞ്ചു മണി വരെ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഔട്ട്‌സോഴ്‌സിങ് സെന്ററിലാണ് പ്രഥമ പ്രതിവാര ഓപ്പൺ ഹൗസ്. ഏപ്രിൽ ആറിന് രാവിലെ 11 മുതൽ 12 വരെ അബ്ബാസിയ ഔട്ട്‌സോഴ്‌സ് സെന്ററിലും ഏപ്രിൽ 13ന് രാവിലെ 11 മുതൽ 12 വരെ ഫഹാഹീൽ സെന്ററിലും ഏപ്രിൽ 20ന് വൈകീട്ട് നാലുമുതൽ അഞ്ചുവരെ എംബസി ഓഡിറ്റോറിയത്തിലും ഏപ്രിൽ 27ന് രാവിലെ 11 മുതൽ 12 വരെ കുവൈത്ത് സിറ്റി ബി.എൽ.എസ് സെന്ററിലും അംബാസഡർ പൊതുസമൂഹവുമായി സംവദിക്കും. കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കാമെന്നും സമൂഹ മാധ്യമത്തിൽ പരിപാടിയുടെ സംപ്രേഷണം ഉണ്ടാകില്ലെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്ലാ മാസവും മൂന്നാം തീയതി ഷെഡ്യൂൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.


TAGS :

Next Story