Quantcast

കുവൈത്തിലെ ബയോമെട്രിക് സെന്ററുകൾ രാത്രി 10:00 വരെ പ്രവർത്തിക്കും

രാവിലെ 8:00 മണിക്ക് തുടങ്ങുന്ന സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    7 Sep 2024 11:48 AM GMT

Kuwait urges expatriates to complete biometric procedures
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം 8:00 AM മുതൽ 10:00 PM വരെ പ്രവർത്തിക്കും. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമൊരുക്കാനുമാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story