Quantcast

കുവൈത്ത് തീപിടിത്തം; 24 മലയാളികൾ മരിച്ചതായി നോർക്ക

മരിച്ച പതിനെട്ട് മലയാളികളെ തിരിച്ചറിഞ്ഞു

MediaOne Logo

Web Desk

  • Published:

    13 Jun 2024 9:06 AM GMT

kuwait fire
X

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ 24 മലയാളികളാണ് മരിച്ചതെന്ന് നോർക്ക അറിയിച്ചു. മരിച്ച പതിനെട്ട് മലയാളികളെ തിരിച്ചറിഞ്ഞു. ഇവരിൽ ആറ് പേർ പത്തനംതിട്ട സ്വദേശികളാണ്.

പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർ​ഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോ‌സ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർ​ഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ​ജില്ലയിലെ വിശ്വാസ് കൃഷ്ണ, എന്നിവരാണ് മരണപ്പെട്ടത്.

വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിൽ എത്തി. അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരാണ് എത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും നോർക്ക ആസ്ഥാനത്തെത്തി. ആരോ​ഗ്യ മന്ത്രി വീണാ ജോർജും എൻഎച്ച്എം ഡയറക്ടർ ജീവൻ ബാബുവും കുവൈത്തിലേക്ക് പുറപ്പെട്ടു.

TAGS :

Next Story